ബ്രിസ്ബേൻ: സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയുടെ നേതൃത്വത്തിൽ ബ്രിസ്ബേനിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളെ കോർത്തിണക്കിക്കൊണ്ട് ഡി’ നുഹ്‌റോ (D’Nuhro} എന്ന പേരിൽ ക്രിസ്തുമസ് ന്യൂ ഇയർ എക്യുമെനിക്കൽ കരോൾ സന്ധ്യ സംഘടിപ്പിച്ചു. 2023 ജനുവരി1ന് വൈകീട്ട് 6ന് ഇൻഡൂറിപ്പിള്ളി ഹോളി ഫാമിലി കാത്തോലിക്കാ പള്ളിയിൽ വച്ചു ബ്രിസ്‌ബേൻ ഹോളി ടിനിറ്റി സിഎസ്‌ഐ ചർച്ച് വികാരി റവ. ഫെലിക്സ് മാത്യുവിന്റെ പ്രാർത്ഥനയോട് കൂടി എക്യുമെനിക്കൽ കരോൾ ആരംഭിച്ചു.
സർവ്വീസ്സിൽ ബ്രിസ്‌ബേൻ മാർത്തോമ്മാ ചർച്ച്, ബ്രിസ്‌ബേൻ ഹോളി ടിനിറ്റി സിഎസ്‌ഐ ചർച്ച്, സെന്റ് ജോസഫ് സീറോ മലബാർ ചർച്ച്, സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക(ഗോൾഡ് കോസ്റ്റ്) എന്നിവരോടൊപ്പം ആഥിതേയ ഇടവക ആയ സെന്റ് പീറ്റേർസ് & സെന്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് ഇടവകയും ചേർന്നൊരുക്കിയ സംഗീത വിരുന്ന് കേൾവിക്കാരിൽ ഹൃദ്യമായ അനുഭവം ഉളവാക്കി.
ഇടവക വികാരി റവ.ഫാ.ഷിനു വർഗ്ഗീസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. റവ.ഐസൻ ജോഷ്വാ (മാർത്തോമ്മാ ചർച്ച്) റവ.ഫാ.ലിജു ശമുവേൽ (സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക ബ്രിസ്‌ബേൻ) എന്നിവർ ക്രിസ്തുമസ് ന്യൂ ഇയർ സന്ദേശവും ഹോളി ഫാമിലി കാത്തലിക് ഇടവക വികാരി റവ. ഫാ. മൈക്കിൾ ഗ്രേസ് ആശംസയും നൽകി.
സംഗീത വിരുന്നിനിടയിൽ സണ്ടേസ്കൂൾ കുട്ടികൾ സംഘടിപ്പിച്ച കരോളും നേറ്റിവിറ്റി സ്കിറ്റും കാൻഡിൽ ഡാൻസും സന്നിഹിതരായ സമൂഹത്തിന് ഒരു ദൃശ്യ വിരുന്നൊരുക്കി. ക്രിസ്മസ് പുതുവൽസരാഘോഷങ്ങളിൽ റവ. ഐസൻ ജോഷ്വാ, റവ. ഫെലിക്സ് മാത്യു, റവ. ഫാ. മൈക്കിൾ ഗ്രേസ് ,സെന്റ് പിറ്റേർസ് സെന്റ് പോൾസ് ഇടവക വികാരി റവ. ഫാ. ഷിനു വർഗ്ഗീസ് എന്നീ വൈദീകർ പങ്കു ചേർന്നു.
ബ്രിസ്‌ബേൻ മലയാളികളുടെ ഇടയിലെ യുവ പ്രതിഭ അഖിൽ തോമസും സംഘവും അവതരിപ്പിച്ച ക്രിസ്തുമസ് ഗാനങ്ങൾ ചേർത്തിണക്കിയ ഫ്യുഷൻ കൂടിവന്നവർക്ക് ശ്രവ്യമാധുര്യം നൽകി. സഭകളും ഇടവകകളും തമ്മിലുള്ള ഐക്യവും സ്നേഹവും ഊട്ടി ഉറപ്പിക്കുക എന്ന വിധത്തിൽ സംഘടിപ്പിച്ച എക്യുമെനിക്കൽ പ്രോഗ്രാൽ ഇടവക സെക്രട്ടറി ജിലോ ജോസ് നന്ദിയും പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033