കാനന പാതയിൽ ശരണം വിളി മുഴങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : ശബരിമല തീര്‍ഥാടകര്‍ അച്ചന്‍ കോവില്‍ കല്ലേലി കാനന പാതയിലൂടെ കാല്‍നടയായി എത്തി തുടങ്ങി. നാൽപ്പത്തി ഒന്ന് ദിവസത്തിനു ശേഷം ശബരിമല നട അടച്ച് തുറക്കുമ്പോഴാണ് തീർത്ഥാടകർ ഇതുവഴി എത്തുന്നത്. തമിഴ് നാട് ,ആന്ധ്രാപ്രദേശ്‌ എന്നിവിടെ നിന്നുള്ള തീർത്ഥാടകരാണ് കൂടുതലും ഇത് വഴി വരുന്നത് നൂറുകണക്കിന് അയ്യപ്പന്മാര്‍ ഇന്ന് ഈ പരമ്പരാഗത പാതയിലൂടെ ദിവസവും കാല്‍നടയായി പോകുന്നുണ്ട്.

അന്യ സംസ്ഥാന സ്വാമിമാര്‍ അച്ചന്‍കോവില്‍ എത്തി ക്ഷേത്രത്തില്‍ വിരി വെച്ച ശേഷം കോടമല , വളയത് അഞ്ചു ഊരാളി നട ,കല്‍ചിറ എന്നി ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തി കാനന പാതയിലൂടെ കല്ലേലി എത്തും. തുടർന്ന് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലും രാത്രിയില്‍ വിരിവെക്കും.

രാവിലെ തന്നെ വീണ്ടും യാത്ര തുടര്‍ന്ന് വെട്ടൂര്‍ ക്ഷേത്രത്തില്‍ തൊഴുതു മലയാലപ്പുഴ അമ്പലത്തില്‍ എത്തി തൊഴും. മുക്കട വഴി വടശ്ശേരിക്കര പ്രയാര്‍ ക്ഷേത്രത്തില്‍ വിരി വെക്കും . പിറ്റേന്ന് യാത്ര തുടര്‍ന്ന് ളാഹ വഴി പമ്പയില്‍ എത്തുകയാണ് രീതി. കാല്‍നടയായി എത്തുന്ന മുഴുവന്‍ അയ്യപ്പന്മാര്‍ക്കും കുമ്മണ്ണൂരില്‍ ഒരു വീട്ടില്‍ സദ്യയും ഉണ്ട്. അതിനു ശേഷമാണ് ശബരിമലയിലേക്ക് പോകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കന്നി ബജറ്റിൽ ന്യൂനപക്ഷകാര്യ വകുപ്പിൻ്റെ ഫണ്ട് വെട്ടിക്കുറച്ച് ബം​ഗാളിലെ ബിജെപി സർക്കാർ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അധികാരത്തിലേറിയ ആദ്യ ബിജെപി സർക്കാരിൻ്റെ കന്നി ബജറ്റിൽ...

ലഖ്നൗവിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന് തീപിടിച്ച് 15 പേർ മരിച്ച സംഭവം : നാലുപേർ അറസ്റ്റിൽ

0
ലഖ്നൗ: ഉത്തർ പ്രദേശിലെ ലഖ്നൗവിൽ കോച്ചിങ് സെൻ്ററിൽ ഉണ്ടായ തീപിടിത്തത്തെ തുട‍ർന്ന്...

പിഎം ശ്രീ: ആശങ്കയറിയിച്ച് ലീഗ് എംഎൽഎമാർ ; വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി...

താമരശേരിയിൽ യുവതിയെ ക്രൂരമായി മർദിച്ച സംഭവം : ഭർത്താവിനെതിരെ കേസെടുത്തു

0
കോഴിക്കോട്: താമരശേരിയിൽ ഭാര്യയെ മർദിച്ച ഭർത്താവിനെതിരെ കേസെടുത്തു. താമരശേരി സ്വദേശി വിനീഷിനെതിരെ...