ചെങ്ങന്നൂര്‍ : കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും നഗരസഭയിലേയും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ക്രിസ്തുമസ് – പുതുവത്സര ചെറുകിട വ്യവസായ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നഗരസഭാ ഓഫീസിനു മുന്നില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റ്റി.കുമാരി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍ ആദ്യവില്‍പ്പന നിര്‍വ്വഹിച്ചു.
കൗണ്‍സിലര്‍മാരായ സിനി ബിജു, കെ.ഷിബുരാജന്‍, മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍ട്ടന്റ്മാരായ എം.കെ സന്തോഷ് കുമാര്‍, കെ.എസ് ശരത്കുമാര്‍, ഗായത്രീദേവി, ബ്ലോക്ക് കോ – ഓര്‍ഡിനേറ്റര്‍ ആശാ കിരണ്‍, മെന്റര്‍ കെ.എ ശോഭന കുമാരി എന്നിവര്‍ പ്രസംഗിച്ചു. 24 വരെ നടക്കുന്ന വിപണന മേളയില്‍ കരകൗശല വസ്തുക്കള്‍, വിവിധയിനം പലഹാരങ്ങള്‍, വീടുകളില്‍ നിര്‍മ്മിച്ച കേക്കുകള്‍, ധാന്യപ്പൊടികള്‍ തുടങ്ങിയവ കുറഞ്ഞ നിരക്കില്‍ ലഭിക്കും.