ഭാര്യയെ ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഭാര്യയെ ശല്യം ചെയ്തതിന് പോലീസില്‍ പരാതി നല്‍കിയ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കാളികാവ് സ്വദേശി ഹാഷിമിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ പോലീസ് അനാസ്ഥയാരോപിച്ച്‌ സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. വണ്ടൂരില്‍ വ്യവസായ സ്ഥാപനം നടത്തുന്ന കാളികാവ് സ്വദേശിനിയായ യുവതിയെ വണ്ടൂര്‍ സ്വദേശിയായ യുവാവ് സ്ഥിരമായി ശല്യം ചെയ്തതോടെയാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. ഇതില്‍ പ്രകോപിതനായ യുവാവ് സംഘമായെത്തി പരാതിക്കാരനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഹാഷിം നല്‍കിയ പരാതിയില്‍ പോലീസ് കൃത്യമായി നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് സി.പി.എം എരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചത്. അക്രമികളേ ഉടന്‍ പിടികൂടുമെന്ന് ഡി.വൈ.എസ്.പി ഉറപ്പ് നല്‍കിയതോടെയാണ്‌ പ്രതിഷേധം അവസാനിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പോലീസ് കെസേടുത്തു അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....