മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ. സര്‍ക്കാര്‍ സ്‌കൂളുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടിയാണ് അഭിജീത് ദീപ്‌കെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. ലാത്തൂരിലെ ജില്ലാ പരിഷത്ത് സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷമാണ് ദീപ്‌കേ വിമര്‍ശനം ഉന്നയിച്ചത്.സിജെപി കഴിഞ്ഞ ആഴ്ച ആരംഭിച്ച സ്‌കൂള്‍ തിക് കരോ ക്യാംപയിന്റെ ഭാഗമായി ലാത്തൂരിലെ ഔസ താലൂക്കിലെ ഉജാനി ഗ്രാമത്തിലെ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് അഭിജീത് ദീപ്‌കെ സന്ദര്‍ശനം നടത്തിയത്. മതിയായ ക്ലാസ് മുറികള്‍, ബെഞ്ചുകള്‍, ശുചിമുറികള്‍, സുരക്ഷിതമായ റോഡുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പല സര്‍ക്കാര്‍ സ്‌കൂളുകളിലും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു.

വിദ്യാര്‍ഥികളുടെ അവസ്ഥ ‘മൃഗങ്ങളേക്കാള്‍ മോശമായി’ മാറിയിരിക്കുകയാണെന്നും ദീപ്‌കെ പറഞ്ഞു. കുട്ടികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയമാണിത്. വിദ്യാര്‍ഥികള്‍ക്കായി ഒന്നും ചെയ്യാത്ത രാഷ്ട്രീയ നേതാക്കള്‍ക്ക് എന്തിനാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘രാഷ്ട്രീയ നേതാക്കള്‍ ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ മാത്രമാണോ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്? നിങ്ങളുടെ കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് പഠിക്കുന്നതെന്ന് ജനങ്ങള്‍ കാണണം,’ എന്നും ദീപ്‌കെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...