എം.സി റോഡില്‍ പെരുന്തുരുത്തിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച്‌ ഡോക്ടര്‍മാര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : എം.സി റോഡില്‍ പെരുന്തുരുത്തിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച്‌ മൂന്ന് ഡോക്ടര്‍മാര്‍ക്ക് പരിക്കേറ്റു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ ജോ, ജോഷി, റെനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പെട്രോള്‍ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തേകാലോടെയായിരുന്നു അപകടം. മൂന്ന് പേരേയും തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. വാഹനത്തിരക്കും അമിത വേഗതയും കാരണം എംസി റോഡിലും ബൈപ്പാസിലും അപകടങ്ങളുടെ എണ്ണം കൂടുന്നു. ഈ ഭാഗത്ത് പോലീസിന്റെ ശ്രദ്ധ എത്തില്ലെന്ന കാരണത്താല്‍ യുവാക്കള്‍ ഇരുചക്ര വാഹനത്തില്‍ അമിത വേഗതയിലാണ് സഞ്ചരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .കഴിഞ്ഞദിവസം ബൈപ്പാസില്‍ അപകടത്തില്‍പ്പെട്ട് സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തനംതിട്ട സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...