അനധികൃത പാർക്കിങ് ; ചുങ്കപ്പാറ – പൊന്തൻ പുഴ റോഡ് ഗതാഗതക്കുരുക്കിൽ

For full experience, Download our mobile application:
Get it on Google Play

 മല്ലപ്പള്ളി : ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു.  റോഡിന്റെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ഗതാഗത കുരുക്കിന് പ്രധാന കാരണം. നിരവധി ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും മറ്റും പ്രവർത്തിക്കുന്ന ഇവിടെ എപ്പോഴും തിരക്കാണ്. അമിതഭാരം കയറ്റി വരുന്ന ടിപ്പറുകളുടെ നിയന്ത്രണമില്ലാതെ തലങ്ങും വിലങ്ങുമുള്ള മത്സരയോട്ടവും തിരക്ക് വർദ്ധിപ്പിക്കുകയാണ്. ചുങ്കപ്പാറ ടൗൺ മുതൽ ഷെറിന മെഡിക്കൽ സെന്റർ വരെ റോഡിന്റെ ഇരു വശങ്ങളിലും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരുടെ വാഹനങ്ങൾ റോഡിലേക്ക് ഇറക്കി തോന്നിയ പോലെയാണ് പാർക്ക് ചെയ്യുന്നത്.

ഇരു വശങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തതിനാൽ മിക്കപ്പോഴും ഈ റോഡിൽ ഗതാഗതക്കുരുക്കാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാതിരുന്നവർ തിരികെ വന്ന് വാഹനങ്ങൾ മാറ്റുന്നതുവരെ മറ്റ് വാഹനങ്ങൾ കാത്തു കിടക്കേണ്ട ഗതികേടിലാണ്. ഇത് ചിലപ്പോൾ ഏറെ നേരം വാഹന ഗതാഗതത്തിന് തടസ്സമാകുകയാണ്. തിരക്കേറിയ ചുങ്കപ്പാറ – പൊന്തൻ പുഴ റോഡിലെ അനധികൃത വാഹന പാർക്കിങ് നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...