തിതുവനന്തപുരം : സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
അവകാശ സംരക്ഷണം നിയമ നിര്‍മാണത്തിലൂടെയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാക്കോബായ സുറിയാനി സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത്. സഭാ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സംസ്ഥാന – കേന്ദ്ര ഗവണ്‍മെന്റുകള്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ല. ആരെയും അകറ്റി നിര്‍ത്തിയിട്ടില്ലെന്നും സഭ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.