സഭാ തര്‍ക്കം : സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ പ്രതിനിധികള്‍ സമരം നടത്തി

For full experience, Download our mobile application:
Get it on Google Play

തിതുവനന്തപുരം : സഭാതര്‍ക്ക പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന ആവശ്യവുമായി യാക്കോബായ സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ നിയമ നിര്‍മാണമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

അവകാശ സംരക്ഷണം നിയമ നിര്‍മാണത്തിലൂടെയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാക്കോബായ സുറിയാനി സഭ പ്രതിനിധികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയത്. സഭാ തര്‍ക്ക പരിഹാരത്തിനായി സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് ഐസക്ക് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. സഭാ തര്‍ക്കത്തില്‍ സംസ്ഥാന – കേന്ദ്ര ഗവണ്‍മെന്റുകള്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്ന നിലപാടില്‍ മാറ്റമില്ല. ആരെയും അകറ്റി നിര്‍ത്തിയിട്ടില്ലെന്നും സഭ പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...