ദില്ലി: ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം പരിഹരിക്കാനുള്ള നിയമരൂപീകരണത്തിന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭാ വിശ്വാസികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. 150 വിശ്വാസികള്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇതില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ഹര്‍ജി തള്ളുകയായിരുന്നു. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് 2017 ലാണ് സുപ്രീംകോടതി വിധിച്ചത്. ആ വിധിക്കെതിരെ വന്ന എല്ലാ ഹര്‍ജികളും സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്.