തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യാക്കോബായ- ഓര്‍ത്തഡോക്സ് പള്ളി തര്‍ക്കം പരിഹരിക്കാന്‍ നിയമനിര്‍മാണത്തിനായി സര്‍ക്കാറിന് മുമ്പില്‍ സമ്മര്‍ദവുമായി യാക്കോബായ സഭ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് ശ്രമിക്കണം. ഇല്ലെങ്കില്‍ സഭക്ക് വേദനിക്കും. തുടര്‍ നടപടികള്‍ എന്ത് വേണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിക്കും. സഹായിക്കുന്നവരെ സഭയും സഹായിക്കുമെന്ന് യാക്കോബായ സഭ മുംബൈ ഭദ്രസനാധിപന്‍ തോമസ് മാര്‍ അലക്സാന്ത്രയോസ് പറഞ്ഞു.
ആരു സഹായിച്ചാലും അവരെ കൊടി ഏതെന്നു നോക്കാതെ തിരിച്ചു സഹായിക്കുമെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ പറഞ്ഞു. യാക്കോബായസഭ അവകാശ സംരക്ഷണത്തിനും നിയമനിര്‍മ്മാണത്തിനും വേണ്ടി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സഭയുടെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ച നില്‍പു സമരം നടത്തിയിരുന്നു.