കോലഞ്ചേരി : മലങ്കര സഭയുടെ പള്ളികളില്‍ ആരാധനക്കായെത്തുന്ന ഒരു വിശ്വാസിയേയും തടയില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍. ഈ മാസം 13 ന് നഷ്ടമായ പള്ളികളില്‍ ആരാധനക്കായി പ്രവേശിക്കുമെന്ന യാക്കോബായ സഭയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട് വ്യക്തമാക്കിയത്.
വിശ്വാസികള്‍ ആരാധനക്കായെത്തുന്നതിനെ സഭ സര്‍വ്വാത്മനാ സ്വാഗതം ചെയ്യും. എന്നാല്‍ അതിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാനാണ് നീക്കമെങ്കില്‍ നിയമപരമായി നേരിടും. തങ്ങളുമായുള്ള എല്ലാ ബന്ധവും വിഛേദിച്ചുവെന്ന് പ്രഖ്യാപിച്ച ശേഷം ഇപ്പോള്‍ പള്ളികളില്‍ ആരാധനക്കെത്തുന്നു എന്ന് പറയുന്നതിലെ അനൗചിത്യം യാക്കോബായ വിഭാഗം തന്നെ വിശദീകരിക്കണം. വിശ്വാസ പൂര്‍വ്വം എത്തുന്ന ഒരു വ്യക്തിയേയും മലങ്കര സഭയുടെ ഒരു പള്ളിയിലും ആരും തടയില്ലെന്നും അദ്ദേഹം പറഞ്ഞു.