കോട്ടയം: സഭാതര്‍ക്കം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഓര്‍ത്തഡോക്സ്, യാക്കോബായ സഭകളുമായി ചര്‍ച്ച നടത്തുമെന്ന് മിസോറാം ഗവര്‍ണര്‍ പി. ശ്രീധരന്‍പിള്ള. അടുത്തയാഴ്ചയായിരിക്കും ചര്‍ച്ച നടത്തുക. ചര്‍ച്ചക്കായി ഇരു സഭകള്‍ക്കും ഓരോ ദിവസം അനുവദിച്ചു.
മറ്റ് ക്രൈസ്തവ സഭകളുമായി ജനുവരിയില്‍ മോദി ചര്‍ച്ച നടത്തുമെന്ന് പി.എസ് ശ്രീധരന്‍പിള്ള അറിയിച്ചു. ചര്‍ച്ചക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. മതപരമായ ലക്ഷ്യങ്ങളോടെയല്ല സഭാതര്‍ക്കത്തില്‍ ഇടപെടുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.