വഞ്ചിപ്പാട്ട് പാടി പള്ളിയോടസേവാസംഘം പ്രതിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : വഞ്ചിപ്പാട്ട് പാടി പള്ളിയോടസേവാസംഘം പ്രതിഷേധിച്ചു. പതിനെട്ടാംപടിയിൽനിന്ന് പാടിയ സംഘം പിന്നീട് കൊടിമരച്ചുവട്ടിലേക്ക് നീങ്ങി. അവിടെ അല്പനേരം നിന്ന് പാടിയശേഷം ക്ഷേത്രം വലംവെച്ച് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലെത്തി പള്ളിയോട സേവാസംഘത്തിന്റെ നിവേദനം കൈമാറി. ദേവസ്വംബോർഡ് മുൻപ് തീരുമാനിച്ചതുപോലെ ക്ഷേത്രമതിലകത്ത് പടിഞ്ഞാറേ ഊട്ടുപ്പുരയിൽ സദ്യ നടന്നെങ്കിലും ഇവിടെയും സേവാസംഘം ഭാരവാഹികൾ പ്രതിഷേധമറിയിച്ചു.

പതിനെട്ടാംപടിക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗത്തിനുശേഷം വഞ്ചിപ്പാട്ട് പാടിയെത്തിയാണ് നിവേദനം നൽകിയത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ യോഗം ഉദ്ഘാടനം ചെയ്തു. പള്ളിയോട സേവാസംഘത്തിന്റെ പൊതുയോഗത്തിന്റെ അനുമതിയോടെ ദേവസ്വം ബോർഡ് വഴി ആവശ്യപ്പെടുന്നവർക്ക് വള്ളസദ്യ നൽകുമോ എന്ന ദേവസ്വം ബോർഡിന്റെ ചോദ്യത്തിന് ആലോചിച്ച് തീരുമാനിക്കാം എന്ന മറുപടി നൽകിയെങ്കിലും ഇതിൽ കൂടിയാലോചനയില്ലാതെയാണ് ക്ഷേത്രമതിലകത്ത് പെയ്ഡ് സദ്യയ്ക്ക് ഒരുക്കങ്ങൾ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രാചാരത്തിന് വിരുദ്ധമായി മതിലകത്ത് പെയ്ഡ് വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോർഡ് തീരുമാനം ഭക്തജനങ്ങൾ അനുവദിക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ് മുന്നറിയിപ്പ് നൽകി. ക്ഷേത്രാചാരം ലംഘിക്കാൻ ശ്രമിച്ചാൽ 52 കരകളുടെയും ഭക്തജനസമൂഹത്തിന്റെയും പ്രതിഷേധം ദേവസ്വം ബോർഡ് നേരിടേണ്ടിവരുമെന്ന് ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ.ചന്ദ്രൻ പറഞ്ഞു. പാർഥസാരഥി ക്ഷേത്രത്തിൽ നിലനിൽക്കുന്ന ആചാരം ലംഘിക്കാൻ ആരേയും അനുവദിക്കില്ലെന്ന് ആറന്മുള പൈതൃക ഗ്രാമകർമസമിതി ജനറൽ കൺവീനർ പി.ആർ.ഷാജി വ്യക്തമാക്കി. സേവാസംഘം ട്രഷറർ രമേഷ് മാലിമേൽ, വൈസ് പ്രസിഡന്റ് കെ.എസ്.സുരേഷ്, ശശികുമാർ കുറുപ്പ്, ഡോ.സുരേഷ്ബാബു, പാർഥസാരഥി ആർ.പിള്ള, മുരളി ജി.പിള്ള, കെ.ആർ.സന്തോഷ്, ബി. കൃഷ്ണകുമാർ, അജി ആർ. നായർ, സുരേഷ് പുതുക്കുളങ്ങര, അനൂപ് ഉണ്ണികൃഷ്ണൻ, രവീന്ദ്രൻനായർ കീഴുകര എന്നിവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡിൽ കിടന്നിരുന്ന കാറിൽ നിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

0
തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന...

അമേരിക്കയിൽ കോടികളുടെ തട്ടിപ്പ് ; എഫ്ബിഐ നോട്ടപ്പുള്ളി ജലന്ധർ പോലീസിന്റെ പിടിയിൽ

0
ചണ്ഡീഗഢ് : അമേരിക്കയിൽ ഏകദേശം 6 ലക്ഷം ഡോളറിന്റെ (5.67 കോടി...

വിവരങ്ങൾ ചോർത്തിയാതായി സംശയം ; ഉന്നത സൈനികരെ നുണപരിശോധനയ്ക്ക് വിധേയരാക്കി ട്രംപ് ഭരണകൂടം

0
വാഷിങ്ടൺ : ഇറാൻ യുദ്ധത്തിനിടെ യുഎസ് കടുത്ത ആയുധക്ഷാമം നേരിടുന്നുവെന്ന് നേരത്തെ...

മല്ലികാർജുൻ ഖാർഗെയുടെ പൊതുസമ്മേളന വേദിയിൽ ശുദ്ധീകരണ ക്രിയ ; ബിജെപി പ്രവർത്തകർക്കെതിരെ കേസ്

0
ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത...