Wednesday, July 2, 2025 2:55 pm

മനുഷ്യൻ്റെ ജീവിത പ്രശ്നങ്ങളിലും ആത്മീക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം : മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത

For full experience, Download our mobile application:
Get it on Google Play

കോന്നി: ആത്മീക വളർച്ചയിലും സഭകൾ ശ്രദ്ധിക്കണം എന്നും നമ്മുടെ സമൂഹത്തിൻറെ ഉന്നതിക്ക് മുൻകാലങ്ങളിൽ സഭകൾ നൽകിയ മഹത്തര സംഭാവനകൾ തുടർന്നും നൽകണമെന്നും സഭകൾ സമൂഹത്തെ രൂപപ്പെടുത്തുന്ന പ്രക്രിയ തുടരണമെന്നും സഭകൾക്കുള്ളിലേക്ക് നാം ഒതുങ്ങരുത് എന്നും ബിലീവേഴ്സ് ഈസ്റ്റേൺ സഭ അധ്യക്ഷൻ മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപോലീത്ത പ്രസ്താവിച്ചു. കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ വാർഷിക അസംബ്ലിയുടെ സമാപന സമ്മേളനം കോന്നി എലിയറക്കൽ രാജൻ അച്ചൻ ഫൗണ്ടേഷൻ എക്യുമെനിക്കൽ സെൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത. കെസിസി പ്രസിഡൻറ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ബിഷപ്പ് ഓസ്റ്റിൻ എം.എ. പോൾ, കെസിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ലഫ് കേണൽ സജു ഡാനിയേൽ, വെരി റവ. ഫാ. എബ്രഹാം ഇഞ്ചക്കലോടി കോർഎപ്പിസ്ക്കോപ്പാ, ഫാ. പി. വൈ. ജെസൺ, അനീഷ് തോമസ്, ജെസി വർഗീസ്, ഫാ. ഒ.എം. സാമുവേൽ, ജോയി ജോൺ തുരുത്തിക്കര, സജി മുക്കർണത്ത് എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന സമ്മേളനത്തിൽ കമാൻഡർ ടി.ഒ. ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ജോണി കെ. ജോർജ് മലയോര മേഖലയിലെ ജനങ്ങളുടെ ദുരിതങ്ങൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. മികച്ച പ്രകടനം നടത്തിയ കെ സി സി സോണുകൾക്കും അസംബ്ലികൾക്കും വ്യക്തികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മൈലപ്ര, തണ്ണിത്തോട്, പാറശ്ശാല എന്നിവ മികച്ച സോണുകളായും അടൂർ, കോന്നി എന്നിവ മികച്ച അസംബ്ലികളായും തിരുവനന്തപുരം മികച്ച ജില്ലയായും ജോജി പി. തോമസ് (കറൻറ് അഫയേഴ്സ് ), കമാൻഡർ ടി. ഒ. ഏലിയാസ് (ഇക്കോളജി) എന്നിവർ മികച്ച കമ്മീഷൻ ചെയർമാൻമാരായും റവ. എ. ആർ. നോബിൾ (തിരുവനന്തപുരം), ജാൻസി പീറ്റർ (പത്തനംതിട്ട) എന്നിവർ മികച്ച ജില്ലാ കോഡിനേറ്റർമാരായും തെരഞ്ഞെടുക്കപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

0
കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യ്ക്ക് സ​മീ​പം ക​ലു​ങ്കി​ന​ടി​യി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തി​ട​നാ​ട്...

മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു

0
ചെന്നൈ: മലയാളി വിദ്യാര്‍ത്ഥി തമിഴ്‌നാട്ടില്‍ അപകടത്തില്‍പെട്ടു. ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെയാണ്...

ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി

0
ന്യൂഡല്‍ഹി: ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. പ്രോജക്റ്റ് 1135.6...