Sunday, July 6, 2025 8:04 am

സമ്പൂര്‍ണ മദ്യനിരോധനം പിന്‍വലിക്കണം ; ബീഹാര്‍ സര്‍ക്കാരിനോട് സിഐഎബിസി

For full experience, Download our mobile application:
Get it on Google Play

പട്ന : സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ മദ്യനിരോധനം പിന്‍വലിക്കണമെന്ന് ബീഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആല്‍ക്കഹോളിക് ബിവറേജ് കമ്പനീസ്(സിഐഎബിസി). സംസ്ഥാനത്ത് വ്യാജമദ്യ ദുരന്തങ്ങള്‍ പതിവായതോടെ മദ്യനിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2021 മുതല്‍ സിഐഎബിസി രംഗത്തെത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിന് നിരവധി തവണ കത്തയയ്ക്കുകയും ചെയ്തിരുന്നു. അതേസമയം മണിപ്പൂരില്‍ മദ്യനിരോധനം പിന്‍വലിച്ച വാര്‍ത്ത വ്യാപകമായതോടെയാണ് സംസ്ഥാനത്തും സമാന ഉത്തരവ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് സിഐഎബിസി രംഗത്തെത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന മദ്യനിരോധനം അവസാനിപ്പിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ വാര്‍ഷിക നികുതി വരുമാനയിനത്തില്‍ 600-700 കോടി രൂപയാണ് ലാഭമുണ്ടാകുക. കൂടാതെ അനധികൃത മദ്യവില്‍പ്പന തടയാനും സാധിക്കുമെന്നും സിഐഎബിസി ഡയറക്ടര്‍ ജനറല്‍ വിനോദ് ഗിരി പറഞ്ഞു. എന്നാല്‍ മദ്യനിരോധനം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന എക്‌സൈസ് വകുപ്പ് മന്ത്രി സുനില്‍ കുമാര്‍. സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമമാണിതെന്നും അതുകൊണ്ട് തന്നെ മദ്യനിരോധനം ഒരു കാരണവശാലും പിന്‍വലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016ലാണ് ബീഹാറില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് നിരവധി തവണ ഈ നിയമത്തില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളേജ് അപകടം ; സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്ന് കളക്ടർ ജോൺ വി...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ എല്ലാ കാര്യങ്ങളും...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നതിനാല്‍...

സ​നാ​ത​ന​ധ​ർ​മ്മം പ​ഠി​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ് ആ​ർ​ലേ​ക്ക​ർ

0
ക​ണ്ണൂ​ർ: സ​നാ​ത​ന​ധ​ർ​മ്മം പ​ഠി​പ്പി​ക്കാ​ൻ ക്ഷേ​ത്ര​ങ്ങ​ളി​ൽ സ്കൂ​ളു​ക​ൾ സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ്...

അ​തി​ര​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്

0
തൃ​ശൂ​ർ: അ​തി​ര​പ്പ​ള്ളി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. പി​ള്ള​പ്പാ​റ സ്വ​ദേ​ശി ഷി​ജു​വി​നാ​ണ്...