സുഗതകുമാരിയുടെ നവതി : സുഗത വനം പദ്ധിതിക്ക് കല്‍ക്കട്ട രാജ്ഭവനില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ മുന്നോടിയായി കല്‍ക്കട്ട രാജ്ഭവനില്‍ ‘സുഗത വനം’ പദ്ധിതിക്ക് തുടക്കം കുറിച്ചു. കൊല്‍ക്കത്ത ഗവര്‍ണര്‍ സി വി ആനന്ദ് ബോസും മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും വൃഷ തൈ നട്ടു ഉത്ഘാടനം നിര്‍വഹിച്ചു. കൊല്‍ക്കട്ടയിലെ സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകള്‍, രാജ് ഭവന്‍ ജീവനക്കാര്‍, കേരളത്തിലെ നേതാജി സ്‌കൂളില്‍ നിന്നും വന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും വൃഷ തൈകള്‍ നട്ടു പദ്ധിതിയില്‍ പങ്കാളികളായി. കുട്ടികള്‍ സുഗത കുമാരിയുടെ ‘ഒരു തൈ നടാം നമുക്ക്’ എന്ന കവിത ചൊല്ലി .

രാജ്ഭവന്‍ അങ്കണത്തില്‍ നടന്ന ഹൃദ്യമായ ‘സുഗതസ്മൃതി സദസ്’ വൈവിധ്യം കൊണ്ടും മലയാളി സഹൃദയരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മനുഷ്യ സ്‌നേഹവും പ്രകൃത്യോപാസനയുമാണ് സുഗതകുമാരിയുടെ ജീവിത മുദ്രയെന്ന് ആനന്ദബോസ് അനുസ്മരിച്ചു. വാക്കും പ്രവ്യത്തിയും തമ്മിലുള്ള പൊരുത്തമാണ് സുഗതകുമാരിയെ വ്യത്യസ്തയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുഗത സ്മരണ നിലനിര്‍ത്താനുതകുന്ന സംരംഭങ്ങള്‍ക്ക് ഗവര്‍ണര്‍ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. നവതിയുടെ ഭാഗമായി ഏര്‍പ്പെടുത്തുന്ന അഞ്ചുലക്ഷം രൂപയുടെ സുഗതപുരസ്‌കാരത്തിന്റെ ആദ്യപുരസ്‌കാരം രാജ്ഭവന്‍ സ്‌പോണ്‍സര്‍ ചെയ്യുമെന്നും ആനന്ദബോസ് അറിയിച്ചു.

മലയാളവും മലയാളികളുമുള്ളിടത്തോളം കാലം ആ ഓര്‍മകള്‍ക്ക് മരണമുണ്ടാവില്ലെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. സുഗതകുമാരിയുടെ സ്മാരകമായി ആറന്മുളയില്‍ പടുത്തുയര്‍ത്തുന്ന സുഗത വനത്തിന്റെ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു. സി.വി.ആനന്ദബോസ് എഴുതി മലയാളി സമാജം പ്രവര്‍ത്തകന്‍ എന്‍.പി. നായര്‍ ആലപിച്ച ‘സുഗതം സുഗമം’ കവിതയും രമണിരാജന്‍, അനിത ഗംഗാധരന്‍ എന്നിവര്‍ ചൊല്ലിയ സുഗതകുമാരി കവിതകളും സഹൃദയസദസ്സില്‍ സുഗതസ്മരണകളുടെ തിരയിളക്കി. കിഴക്കന്‍ പ്രവിശ്യാ സാംസ്‌ക്കാരിക കേന്ദ്രം ഒരുക്കിയ രബീന്ദ്രസംഗീതവും കുച്ചിപ്പുടിയും സ്മൃതിസംഗമത്തിന് ചാരുത പകര്‍ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...