സിനിമാതീയറ്ററുകള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അണ്‍ലോക്ക് ഘട്ടവുമായി ബന്ധപ്പെട്ട് സിനിമാതീയറ്ററുകള്‍ തുറക്കാമെന്ന് ശുപാര്‍ശ. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മാളുകളിലെ മള്‍ട്ടീപ്ലക്‌സുകള്‍ക്ക് ബാധകമല്ല എന്നാണ് സൂചന.

ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി മാറ്റിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിനിമാ തീയറ്ററുകള്‍, മാളുകള്‍, വ്യായാമശാലകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. എന്നാല്‍ പുതിയ ശുപാര്‍ശയില്‍ സിനിമാശാലകളെ തുറക്കാന്‍ അനുവദിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.

രാജ്യത്ത് ലക്ഷക്കണക്കിന് വരുന്ന സാധാരണ സിനിമാതീയറ്ററുകളാണ് കൂടുതലായുള്ളത്. കൊറോണ നിയന്ത്രണങ്ങളോടെ ഇവയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാമെന്നാണ് ശുപാര്‍ശ. നിരവധി സാധാരണക്കാരുടെ തൊഴില്‍ തിരികെ ലഭിക്കാന്‍ ഇത് ഉപകരിക്കുമെന്നും രാജ്യത്തെ സിനിമാ രംഗം സജീവമാകുന്നതോടെ നിരവധി പേര്‍ക്ക് താല്‍ക്കാലിക തൊഴിലടക്കം ലഭിക്കുമെന്നും ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ശുപാര്‍ശയില്‍ സിനിമാ തീയറ്ററുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സമുച്ചയങ്ങളെക്കുറിച്ചുമാത്രമാണ് പരാമര്‍ശമുള്ളത്. മാളുകളിലെ സിനിമാശാലകള്‍ക്ക് ഈ ഇളവ് ബാധകമാക്കാന്‍ ശുപാര്‍ശയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...