പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ലാ കൺവൻഷൻ രക്ഷാധികാരി സുനിൽ മാമൻ കൊട്ടുപളളിൽ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലയുടെ പിതാവ് കെ.കെ. നായരെക്കുറിച്ച് ഡോക്യുമെന്ററി നിർമ്മിക്കുന്നതിനും ക്യാപ്റ്റൻ രാജുവിന്റെ പേരില്‍ പുരസ്കാരവിതരണം നടത്തുന്നതിനും തീരുമാനിച്ചു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ എ.ഗോകുലേന്ദ്രൻ, സുനിൽ മാമൻ കൊട്ടുപളളിൽ (രക്ഷാധികാരികൾ) , സലിം പി. ചാക്കോ (ചെയർമാൻ), പ്രശാന്ത് ശ്രീധർ, രജീല ആർ, ബിനോയ് രാജൻ, അനിൽ കുഴിപതാലിൽ (വൈസ് ചെയർമാൻമാർ), പി. സക്കീർ ശാന്തി (ജനറൽ കൺവീനർ), റെജി ഏബ്രഹാം, ഷീനാ പി , (കൺവിനേഴ്സ് ), ശ്രീജിത് നായർ (ട്രഷറാർ), വിഷ്ണു അടൂർ, ജോജു ജോർജ്ജ് തോമസ് (സംസ്ഥാന സമിതിയംഗങ്ങൾ) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു.