അടൂര്‍ : സിനിമ മേഖല ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കണമെന്ന് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ പറഞ്ഞു. സിനിമ സീരിയൽ സംഘടന ആയ ഇഫ്റ്റ യുടെ നേതൃത്വത്തിൽ അടൂർ ഭാസി നഗറിൽ നടന്ന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതക്കെതിരെ പ്രതികരിക്കാൻ ഇഫ്റ്റക്ക് കഴിയണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഇഫ്റ്റ യുടെ സംസ്ഥാന പ്രസിഡന്റും ആർട്ട് ഡയറക്ടറുമായ അനിൽ രാഘവ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ടി പി മാധവൻ, ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര, വിനു ഹെവൻ, വി ജെ ജോസഫ്, പ്രദീപ് ഗുരുകുലം, എം എസ് പ്രദീപ് കുമാർ, ഷൈനി കോശി, അംജത് അടൂർ, കലാസ്റ്റാർ കബീർ, നൗഷാദ് അമൻ, ശ്രീരമ്യ, ശോഭൻ പുതുപ്പള്ളി, സിനി ജിനേഷ്, മഹിളാമണി , എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കലാസാംസ്കാരിക മേഖലയിൽ മികവ് പുലർത്തിയ പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിച്ചു.