സിനിമ മേഖല ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കണം : ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : സിനിമ മേഖല ശുദ്ധീകരണ പ്രക്രിയക്ക് വിധേയമാക്കണമെന്ന് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ പറഞ്ഞു.  സിനിമ സീരിയൽ സംഘടന ആയ ഇഫ്റ്റ യുടെ നേതൃത്വത്തിൽ അടൂർ ഭാസി നഗറിൽ നടന്ന സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയിൽ നിലനിൽക്കുന്ന ഏകാധിപത്യ പ്രവണതക്കെതിരെ പ്രതികരിക്കാൻ ഇഫ്റ്റക്ക് കഴിയണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ഇഫ്റ്റ യുടെ സംസ്ഥാന പ്രസിഡന്റും ആർട്ട്‌ ഡയറക്ടറുമായ അനിൽ രാഘവ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പന്തളം സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ടി പി മാധവൻ, ഗാന്ധി ഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ജില്ലാ പ്രസിഡന്റ്‌ ഹരികുമാർ പൂതങ്കര, വിനു ഹെവൻ, വി ജെ ജോസഫ്, പ്രദീപ്‌ ഗുരുകുലം, എം എസ് പ്രദീപ് കുമാർ, ഷൈനി കോശി, അംജത് അടൂർ, കലാസ്റ്റാർ കബീർ, നൗഷാദ് അമൻ, ശ്രീരമ്യ, ശോഭൻ പുതുപ്പള്ളി, സിനി ജിനേഷ്, മഹിളാമണി , എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ കലാസാംസ്കാരിക മേഖലയിൽ മികവ് പുലർത്തിയ പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...