എന്താണ് ​ഗൂ​ഗിളിന്‍റെ സര്‍ക്കിള്‍ ടു സെര്‍ച്ച്‌ എന്ന പുതിയ ഫീച്ചര്‍

For full experience, Download our mobile application:
Get it on Google Play

ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയുന്നതിന് സെര്‍ച്ചില്‍ പുതിയ ഒരു സാങ്കേതികത കൊണ്ടുവന്ന് ഗൂഗിള്‍. സര്‍ക്കിള്‍ ടു സെര്‍ച്ച്‌ എന്ന ഫീച്ചറാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത് നിലവില്‍ പിക്സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്സി എസ്24 സീരിസിലും മാത്രമാണ് ലഭ്യം. ഒരു ചിത്രത്തില്‍ കാണുന്ന ബ്രാന്‍ഡിന്റെയോ ചിത്രത്തിലെ മറ്റു വിവരങ്ങള്‍ക്കായോ അല്ലെങ്കില്‍ ആ ചിത്രത്തിന് സമാനമായ മറ്റു ചിത്രങ്ങള്‍ക്കായും ഇനി ഒരു വട്ടം വരച്ചാല്‍ മതിയാകും. അതായത് ഏതെങ്കിലുമൊരു വ്യക്തിയുടെ ചിത്രത്തില്‍ നിന്ന് വാച്ച്‌, ഷര്‍ട്ട്, ഷൂ എന്നിവയുടെ വിവരങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ അതിന് ചുറ്റും ഒരു വട്ടം വരച്ചാല്‍ മതിയാകും.

ഗൂഗിള്‍ ലെന്‍സിന് സമാനമായി തോന്നാമെങ്കിലും ഈ ഫീച്ചര്‍ നമ്മള്‍ തെരഞ്ഞെടുക്കുന്ന അല്ലെങ്കില്‍ വട്ടം വരയ്ക്കുന്നതിന് മാത്രമാരും സെര്‍ച്ച്‌ റിസള്‍ട്ട് നല്‍കുക. ഒരു ആപ്പിനു പുറത്തെത്തി മറ്റൊരു ആപ്പില്‍ സെര്‍ച്ച്‌ ചെയ്യേണ്ട സാഹചര്യമാണ് സര്‍ക്കിള്‍ ടു സേര്‍ച് ഇല്ലാതാക്കുന്നു. സ്‌ക്രീന്‍ ഷോട്ട് എടുത്ത് സേര്‍ച്ച്‌ നടത്തുന്ന രീതിയും ഒഴിവാക്കാന്‍ കഴിയും. ഗൂഗിള്‍ ആപ്പ് ആണ് ഈ സെര്‍ച്ച്‌ രീതിയ്ക്ക് അടിസ്ഥാനാമായി പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്‌ ഫീച്ചര്‍ നിലവില്‍ ലഭിച്ചിരിക്കുന്നത്. എഐ സേര്‍ച് റിസള്‍ട്ടുകള്‍ അടക്കം നല്‍കാന്‍ കെല്‍പ്പുള്ളതാണ് സര്‍ക്കിള്‍ ടു സെര്‍ച്ച്‌ ഫീച്ചര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആളില്ലാത്ത വീട്ടിൽ മോഷണം : ഉടമയുടെ മൊബൈലിൽ സി സി ടി വി സന്ദേശമെത്തി...

0
കൊടുങ്ങല്ലൂർ : വീട്ടുകാരില്ലാത്ത സമയത്ത് മോഷ്ടിക്കാൻ കയറിയയാളുടെ ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞു....

സംശയാസ്പദമായ അക്കൗണ്ടുകൾ പൂട്ടും ; മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്താൻ എ.ഐ. സംവിധാനവുമായി റിസർവ്...

0
കൊച്ചി : സൈബർ തട്ടിപ്പുകളിൽ പണം കൈമാറ്റത്തിന് മുഖ്യ പങ്കുവഹിക്കുന്ന മ്യൂൾ...

കണ്ണൂരിൽ ശിവസൂര്യയുടെ തിരോധാനത്തിന് ഒരു മാസം ; അന്വേഷണത്തിൽ തുമ്പില്ലാതെ പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് ഒരു മാസം. പതിനേഴുകാരൻ...

എൻ.സി.പി.(എസ്)-കോൺഗ്രസ് (എസ്) ലയനം : പുതിയ പാർട്ടിയുണ്ടാക്കാൻ തീരുമാനം ; പദവികളിൽ ധാരണയായി

0
കൊച്ചി : ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) - കോൺഗ്രസ് (എസ്) കക്ഷികൾ...