Friday, May 9, 2025 8:48 pm

സപ്ലൈകോയിൽ മാധ്യമങ്ങളെ അടക്കം വിലക്കി സർക്കുലർ, അംഗീകരിക്കില്ല ; കൊച്ചിയിൽ യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സപ്ലൈക്കോ ഔട്ലെറ്റുകളുടെ ദൃശ്യങ്ങൾ പകർത്തുന്നതിൽ നിന്ന് മാധ്യമങ്ങളെയടക്കം വിലക്കിയ എംഡിയുടെ സർക്കുലറിനെതിരെ പ്രതിഷേധം ശക്തം. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കൊച്ചിയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിലേക്ക് തള്ളിക്കയറി. ദൃശ്യങ്ങൾ പകർത്തി സപ്ലൈക്കോയെ അവഹേളിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമൻ സർക്കുലർ ഇറക്കിയത്. കേരളത്തിൽ വിവിധയിടങ്ങളിൽ സപ്ലൈക്കോ ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്തകാലത്തത്തായി പൊതുജനമധ്യത്തിൽ സപ്ലൈക്കോയെ ഇടിച്ചു താഴ്ത്താനുള്ള ശ്രമം പരിധിവിട്ട് തുടരുന്നു. ഇത് സപ്ലൈക്കോയുടെ വ്യാപാരത്തെ ബാധിക്കും. അത് ഒഴിവാക്കാൻ സപ്ലൈക്കോയിൽ നിന്ന് ദൃശ്യങ്ങൾ പകർത്തുന്നത് തടയണം. മുൻകൂട്ടിയുള്ള അനുവാദം ഇല്ലാതെ മാധ്യമങ്ങളെയടക്കം ഔട്ട്‌ലെറ്റുകളിൽ പ്രവേശിപ്പിക്കരുത്.

സപ്ലൈക്കോ അധികൃതർ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് മാറി നിൽക്കണം. ഇതെല്ലാം റീജിയണൽ മാനേജറും, ഡിപ്പോ മാനേജരറും ഔട്ട്‌ലെറ്റ് മാനേജറും ഉറപ്പാക്കണമെന്നും സർക്കുലരിലുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം. ദൃശ്യങ്ങൾ പകർത്തും എന്ന് വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുവന്നു. ഉച്ചയ്ക്ക് ശേഷമാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കടവന്ത്രയിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിൽ തള്ളിക്കയറിയത്. സപ്ലൈക്കോയുടെ ദൃശ്യങ്ങൾ പകർത്തുമെന്നും വെല്ലുവിളി. പ്രതിഷേധങ്ങൾ ഉയർന്നിട്ടും വിവാദം സർക്കുലർ പിൻവലിക്കാതെ നടപ്പിലാക്കാൻ തന്നെയാണ് എം ഡി ശ്രീറാം വെങ്കിട്ടരാമന്റെ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം

0
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിൽ എസ്എസ്എൽസി...

ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി

0
ദില്ലി: ജമ്മുവിൽ തുടർച്ചയായി രണ്ടാമത്തെ രാത്രിയിലും അപായ സൈറൺ മുഴങ്ങി. രണ്ട് തവണയാണ്...

ചേന്ദമംഗലം കൂട്ടക്കൊലയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജിതിൻ ബോസ് ആശുപത്രി വിട്ടു

0
കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ അയൽവാസി കൊലപ്പെടുത്തിയ സംഭവത്തിൽ...

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...