Thursday, April 24, 2025 3:22 pm

ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കും ; ആദായനികുതി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

നികുതിദായകര്‍ക്ക് ആശ്വാസ നടപടിയുമായി ആദായനികുതി വകുപ്പ്. ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ വകുപ്പ് തീരുമാനിച്ചു. പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളുടെ ചുവടുപിടിച്ചാണ് നടപടി. 2015-16 അസസ്മെന്റ് വര്‍ഷം വരെയുള്ള നികുതി ഡിമാന്‍ഡുകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രണ്ടു ഘട്ടമായി തിരിച്ച് നികുതി കുടിശിക ഒഴിവാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 2010-11 അസസ്മെന്റ് വര്‍ഷത്തെ 25000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 10000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായതും ഒഴിവാക്കും എന്നതായിരുന്നു ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനം.

എന്നാല്‍ 2015-16 അസസ്മെന്റ് വര്‍ഷം വരെയുള്ള ഒരു ലക്ഷം രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നതാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. പരിധി ഉയര്‍ത്തിയത് സാധാരണക്കാരായ നികുതിദായകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. 2024 ജനുവരി 31 വരെയുള്ള ആദായനികുതി, വെല്‍ത്ത് ടാക്‌സ്, ഗിഫ്റ്റ് ടാക്‌സ് എന്നിവയുമായി ബന്ധപ്പെട്ട കുടിശികയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ക്ക് മാത്രമായിരിക്കും ഇത് ബാധകമാകുക. പലിശ, പിഴ, ഫീസ്, സെസ്, സര്‍ചാര്‍ജ് എന്നിവയ്‌ക്കൊപ്പം നികുതി ഡിമാന്‍ഡിന്റെ പ്രധാന ഘടകവും പരിധിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ മൂന്ന് വയസുകാരി കിണറിൽ വീണ് മരിച്ചു. വെള്ളറട സ്വദേശി...

ക്രിമിയ റഷ്യയുടെ ഭാഗമെന്ന് യുഎസ് ; ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വീണ്ടും വാക്പോര്

0
വാഷിങ്ടണ്‍: ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി...

മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

0
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പരിപാടികൾ തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...

കേരള, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30...