ന്യൂഡല്‍ഹി: സിഐഎസ്എഫ് ഉദ്യോഗസ്ഥന് കോവിഡ് ബാധിച്ച് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ കോണ്‍സ്റ്റബിള്‍ ജിതേന്ദര്‍ കുമാര്‍(41)ആണ് മരിച്ചത്. പനിയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.
ഇതോടെ സേനയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ആറായി. അര്‍ദ്ധസൈനിക വിഭാഗങ്ങളായ സി.ആര്.പി.എഫ്, ബി.എസ്.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, എസ്.എസ്.ബി എന്നീ സേനകളിലായി 18 ജവാന്മാര്ക്കാണ് ഇതുവരെ കോവിഡ് ബാധിച്ച് ജീവന് നഷ്ടമായത്.