ഇലക്ട്രിക് ഓട്ടോകൾ തടഞ്ഞ് യാത്രക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ ഇറക്കിവിടുന്നു ; പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ഓടുന്ന ഇലക്‌ട്രിക് ഓട്ടോയിലെ യാത്രക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച്‌ ഇറക്കി വിടുന്നതായി പരാതി. ഇലക്‌ട്രിക് ഓട്ടോ ഡ്രൈവര്‍മാര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ് പോലീസിന് ലഭിച്ചത്. നിലവില്‍ ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റില്ലാതെ സംസ്ഥാനത്ത് എവിടെയും സര്‍വീസ് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് അഞ്ച് വര്‍ഷത്തെ നികുതിയിളവ് സംസ്ഥാന സര്‍ക്കാരും നല്‍കുന്നുണ്ട്.

നഗരത്തിലോടുന്ന ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് കോര്‍പ്പറേഷന്‍ പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടിലാണ് സിഐടിയു. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കണമെന്ന നിലപാടില്‍ മാറ്റമില്ല. എന്നാല്‍ സര്‍വീസ് നടത്തുന്നവരെ തടയാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി പി കെ മുകുന്ദന്‍ പറഞ്ഞു. ആകെ ലഭിച്ച നാല് പരാതികളില്‍ രണ്ടെണ്ണത്തില്‍ പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...