കൊല്ലം : വര്‍ക്കലയില്‍ സിഐടിയു തൊഴിലാളിയായ സുല്‍ഫിക്കറിനെ വെട്ടിപ്പിരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.ചെമ്മരുതി സ്വദേശികളായ ഹമീദ്, ദേവന്‍, ആഷിഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുല്‍ഫീക്കറിനെ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പരസ്യ മദ്യപാനം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
വടിവാള്‍ കൊണ്ട് സുല്‍ഫിക്കറിന്റെ മുഖത്താണ് സംഘം വെട്ടിയത്. ഏറെ കാലമായി പ്രദേശത്ത് പരസ്യ മദ്യപാനവും ലഹരി ഉപയോഗവും വര്‍ധിച്ചിരുന്നു. ഇതോടെ സുല്‍ഫിക്കറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പരസ്യമദ്യപാനം ചോദ്യം ചെയ്തു. സുല്‍ഫിക്കറിനോട് പ്രതികള്‍ക്ക് ഇതിന്റെ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് വെട്ടിയത്. സ്ഥലത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും നാട്ടുകാരും ആരോപിക്കുന്നു.