ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി തേടി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്ക് ഫൈസര്‍ കമ്പിനി അപേക്ഷ നല്‍കി. തങ്ങളുടെ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യാന്‍ അനുവദിക്കണമെന്നാണ് കമ്പിനിയുടെ ആവശ്യം.
ഫൈസര്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നില്ല. സാധാരണയായി ഇന്ത്യയില്‍ പരീക്ഷണം നടത്തുന്ന വാക്‌സിനുകള്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കാറുള്ളത്. 95% വിജയിച്ച വാക്‌സിനാണ് ഫൈസറിന്റേത്. ഫൈസര്‍ വാക്‌സിന് നേരത്തെ ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഫൈസര്‍, മേഡേണ എന്നീ വാക്‌സിനുകള്‍ ഉപയോഗിക്കാന്‍ അമേരിക്ക അനുമതി നല്‍കിയേക്കുമെന്നാണ് വിലയിരുത്തല്‍.