ബെംഗളൂരു: ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പറ്റിയ സമയമായെന്ന് കര്‍ണാടക ബി.ജെ.പി മന്ത്രി സി.ടി രവി. ബി.ജെ.പി രൂപീകരിച്ചത് മുതല്‍ ഏകീകൃത സിവില്‍കോഡ് എന്നത് പാര്‍ട്ടി അജണ്ടയാണെന്നും മന്ത്രി പറഞ്ഞതായി ബെംഗളൂരുവില്‍ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാവരും സമത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മുന്‍കാലങ്ങളില്‍ അസമത്വം ആഗ്രഹിച്ചവര്‍ ഇപ്പോള്‍ സമത്വം തേടുകയാണ്. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും സി.ടി രവി മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, അയോധ്യ വിഷയത്തില്‍ സുപ്രിംകോടതി വിധി പ്രസ്താവിച്ചു. സമയമാകുമ്പോള്‍ ഏകീകൃത സിവില്‍ കോഡും തങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹംപറയുന്നു.