തിരുവനന്തപുരം : പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാതെ പോയതില്‍ മനംനൊന്ത് ജീവനൊടുക്കിയ അനു ഉള്‍പ്പെട്ട ലിസ്റ്റില്‍ നിന്ന് നിയമനം ലഭിച്ചത് 14 ശതമാനം പേര്‍ക്ക്. 14 ജില്ലകളിലായി 3205 പേരാണ് റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചത്. ഇതില്‍ 452 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്.
ഇതിനു മുമ്പ് 1293 പേര്‍ക്ക് നിയമം ലഭിച്ച ലിസ്റ്റാണ് ഇത്തവണ 500 പോലും കടക്കാതെ റദ്ദായത്.
പുതിയ റാങ്ക് പട്ടിക നിലവില്‍ വരാത്ത സാഹചര്യത്തില്‍ കൂടുതല്‍ കാലാവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും പരിഗണിച്ചില്ല. കോവിഡുമായി ബന്ധപ്പെട്ട് റാങ്ക് പട്ടികയ്ക്ക് ഒരു വര്‍ഷമെങ്കിലും അധിക കാലാവധി അനുവദിക്കണമെന്നായിരുന്നു ഉദ്യോഗാര്‍ത്ഥികളുടെ ആവശം.
അതേസമയം പ്രളം കാരണം രണ്ട് മാസത്തോളം നിയമനങ്ങളുണ്ടായില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതുമില്ല. അനു ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയുടെ റാങ്ക് പട്ടികയില്‍ 208 പേരാണ് ഉണ്ടായിരുന്നത്. ഇവരില്‍ 72 പേര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചത്. പൊതുവിഭാഗത്തില്‍ 68-ാം റാങ്ക് വരെുള്ളവര്‍ക്ക് നിയമനം ലഭിച്ചു. അനു 77-ാം റാങ്കുകാരനായിരുന്നു.