താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിച്ച സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരിയെ കടന്നു പിടിച്ചുവെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍. ആറന്മുള പോലീസ് സ്റ്റേഷനിലെ സിപിഓ സജീഫ് ഖാനെയെയാണ് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ സസ്പെന്‍ഡ് ചെയ്തത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്‌പി കെ.എ. വിദ്യാധരന്‍, പത്തനംതിട്ട ഡിവൈ.എസ്‌പി എസ്. നന്ദകുമാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് വന്നത്.

മൂന്നു ദിവസം മുമ്പാണ് സംഭവം. പോലീസ് സ്റ്റേഷന്‍ വൃത്തിയാക്കുന്നതിനും പോ ലീസുകാര്‍ക്ക് ചായയും മറ്റും ഉണ്ടാക്കുന്നതിനുമായി നിയോഗിച്ചിട്ടുള്ള യുവതിയെ സ്റ്റേഷന്‍റെ അടുക്കളയില്‍ വെച്ച്‌ സജീഫ് ഖാന്‍ കടന്നു പിടിച്ചുവെന്നാണ് പരാതി. യുവതി ഇക്കാര്യം സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാതെ പ്രശ്നം ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം നടന്നു. വിവരം അറിഞ്ഞ പത്തനംതിട്ട ഡിവൈ.എസ്‌പി യുവതിയെ കൗണ്‍സിലിങ്ങിന് വിട്ടു. തുടര്‍ന്നാണ് യുവതി നടന്ന സംഭവങ്ങള്‍ പറഞ്ഞത്.

ഇതിന് പിന്നാലെ യുവതിയുടെ മൊഴി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ലീലാമ്മയുടെ നിര്‍ദ്ദേശ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതു സംബന്ധിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‌പി, ഡിവൈ.എസ്‌പിമാരെ ചുമതലപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകിട്ടാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാത്രി തന്നെ സജീഫ് ഖാനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇയാള്‍ പത്തനംതിട്ടയിലെ പോലീസ് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...