Saturday, May 17, 2025 4:40 am

പട്ടികവര്‍ഗ വിഭാ​ഗ വിദ്യാർത്ഥികൾക്ക് സിവില്‍ സര്‍വീസ് പരിശീലനം ; ജൂണ്‍ ഒന്ന് വരെ അപേക്ഷ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പട്ടികവര്‍ഗ്ഗക്കാരായ യുവതീ-യുവാക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്സ് പൂര്‍ത്തീകരിച്ച് ഫലം കാത്തിരിക്കുന്നവരോ ആയിരിക്കണം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവെരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടു മുമ്പ് വെരെയുള്ള സെമസ്റ്റര്‍ പരീക്ഷകളില്‍ നിശ്ചിത ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാന്‍ പാടില്ല.

ആദ്യഘട്ടത്തില്‍ നിശ്ചിത യോഗ്യതയുള്ള പരമാവധി 40 പേരെ താമസ-ഭക്ഷണ സൗകര്യത്തോടെ തിരുവനന്തപുരത്തു നടക്കുന്ന ഒരു മാസം ദൈര്‍ഘ്യമുള്ള സംസ്ഥാനതല ഓറിയന്റേഷന്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കും. സിവില്‍ സര്‍വീസ് പ്രത്യേക നൈപുണ്യ പരിശീലനം ഉള്‍പ്പെടുത്തിയ ഓറിയന്റേഷന്‍ ക്യാമ്പിന് ശേഷം നടക്കുന്ന സ്‌ക്രീനിങ് ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി 20 മത്സരാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കോച്ചിങ് സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തെ കോഴ്സിന് ചേര്‍ന്ന് പഠിക്കുന്നതിനുള്ള അവസരം നല്‍കും. ഇവര്‍ക്കുള്ള ട്രെയിന്‍ യാത്രാചെലവ്, കോഴ്സ് ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെ ചെലവുകള്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നല്‍കും. പ്രിലിമിനറി പരീക്ഷാ ഫലം വരുന്നത് വരെ ആവശ്യമായി വരുന്ന പക്ഷം പരമാവധി രണ്ട് വര്‍ഷം വരെയുള്ള താമസ സൗകര്യം സര്‍ക്കാര്‍ അനുവദിക്കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള അര്‍ഹരായവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം, യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റേയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റില്‍ ജൂണ്‍ ഒന്നിന് വൈകീട്ട് അഞ്ചിന് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. വിലാസം ഡയറക്ടര്‍, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം – 695033, ഫോണ്‍ : 0493 – 1220315.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍ നിയമനം

0
കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് , ലിഫ്റ്റിങ്...

ആറന്മുളയില്‍ കുളിര്‍മ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

0
പത്തനംതിട്ട : എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സിഡിഎസ്,...

കുമ്പഴയില്‍ 2.27 കോടിയുടെ അത്യാധുനിക മത്സ്യ മാര്‍ക്കറ്റ് : നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി സജി...

0
പത്തനംതിട്ട : കുമ്പഴയിലെ അത്യാധുനിക മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ (മേയ്...

അതിദാരിദ്ര്യ നിര്‍മാര്‍ജനം : ജില്ലയിലെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : നവംബര്‍ ഒന്നിന് കേരളത്തെ അതിദാരിദ്ര്യരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കാനിരിക്കെ ജില്ലയിലെ...