ഓഫ് റോഡ് റെയ്സ് കേസില്‍ നടൻ ജോജു ജോർജ് ആർടിഒയ്ക്ക് മുന്നിൽ ഹാജരായി ; അനുമതി ഇല്ലെന്ന് അറിഞ്ഞിരുന്നില്ല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : വാഗമൺ ഓഫ് റോഡ് റെയ്സ് കേസിൽ നടൻ ജോജു ജോർജ്ജ് ഇടുക്കി ആർടിഒയ്ക്കു മുന്നിൽ ഹാജരായി. ചൊവ്വാഴ്ചയാണ് രഹസ്യമായി ജോജു ആർടിഒ ഓഫീസിലെത്തിയത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ആർടിഒ ജോജു ജോർജ്ജിന് നോട്ടീസ് അയച്ചിരുന്നു. അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നും എസ്റ്റേറ്റിനുള്ളിൽ ആയതിനാൽ മറ്റാർക്കും അപകടം ഉണ്ടാകുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നുമാണ് ജോജു മൊഴി നൽകിയിരിക്കുന്നത്.

വാഗമണ്ണിലെ ഓഫ് റോഡ് റെയ്സിൽ പങ്കെടുത്ത് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നോട്ടീസ് അയച്ചത്. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദ്ദേശം. ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ല കളക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനിടെ സംഭവത്തിൽ വാഗമൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു പേർ സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. കെഎസ് യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസാണ് പരാതി നൽകിയത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...