കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ പള്ളി ജംഗ്ഷന് സമീപമാണ് സംഭവം. നടുറോഡിൽ കാർ നിർത്തിയിട്ട് പാട്ടുവച്ച് ഡ്രൈവർ ഉറങ്ങി പോകുകയായിരുന്നു. റോഡിന് നടുവിൽ കാർ നിർത്തിയതോടെ ഇരുവശത്തേക്കുമുള്ള വാഹനങ്ങൾ കടന്നുപോകാൻ കഴിയാതെ ഗതാഗതം തടസപ്പെട്ടു. ഏറെനേരം കഴിഞ്ഞിട്ടും ഡ്രൈവർ കാർ മാറ്റാത്തതിനെ തുടർന്ന് നാട്ടുകാർ സമീപത്തെത്തി. തുടർന്ന് കാർ കുലുക്കിയാണ് യുവാവിനെ ഉറക്കത്തിൽ നിന്ന് യുവാവിനെ ഉണർത്തിയത്. ഡ്രൈവിംഗിനിടെ ക്ഷീണം തോന്നിയ യുവാവ് കാർ നടുറോഡിൽ തന്നെ നിർത്തി കിടന്നുറങ്ങുകയായിരുന്നു. കാറിനുള്ളിൽ ഉച്ചത്തിൽ പാട്ടുവച്ചിട്ടുണ്ടായിരുന്നു. ഇതോടെ കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെട്ടു. പിന്നിലെ വാഹനങ്ങളിലുള്ളവരും നാട്ടുകാരും നോക്കിയപ്പോഴാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് ഉറങ്ങുന്ന യുവാവിനെ കണ്ടത്.ഇവർ ഒരുപാട് തവണ യുവാവിനെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല.

ഇതോടെയാണ് നാട്ടുകാർ കാർ കുലുക്കി ഡ്രൈവറെ ഉണർത്തിയത്. പെട്ടെന്ന് ഉണർന്ന യുവാവ് പരിഭ്രമത്തിൽ ചുറ്റുംനോക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി പേ‌ർ രംഗത്തെത്തി. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി. നിരവധിപേരാണ് സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയത്. സംഭവം ഗതാഗത സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....