ഭാരതീയ ജനതാ പാര്‍ട്ടി എസ്.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കും വഞ്ചനയ്ക്കും എതിരെ ഭാരതീയ ജനതാ പാര്‍ട്ടി എസ്.സി മോര്‍ച്ച പത്തനംതിട്ട ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ സൂരജ് ഉത്ഘാടനം ചെയ്തു. എസ്.സി മോര്‍ച്ച ജില്ലാ പ്രസിഡന്റ്  സിബി മന്ദിരം അധ്യക്ഷത വഹിച്ചു. സലീം കുമാര്‍ കല്ലേലി മുഖ്യ പ്രഭാഷണം നടത്തി. എസ്.സി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ്  രമേശ്‌ കാവിമറ്റം, എസ്.സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് രാധാകൃഷന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജ് കുമാര്‍ കുരമ്പാല, ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് കൊടുമണ്‍, വൈസ് പ്രസിഡന്റ്  രാജമ്മ കുട്ടപ്പന്‍, ജില്ല സെക്രട്ടറി സജീവ്‌ കടമ്പനാട് തുടങ്ങിയവര്‍ സംസാരിച്ചു.

പട്ടികജാതി വിദ്യാര്‍ഥികളുടെ മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യുക, പട്ടികജാതി സ്പെഷ്യല്‍ റീ ക്രൂട്ട്മെന്റ് പുനസ്ഥാപിക്കുക, സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം പാലിക്കുക, ഭൂ രഹിതര്‍ക്ക് വീട് നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടും പദ്ധതികളും വകമാറ്റി ചിലവഴിക്കുന്നത് അവസാനിപ്പിക്കുക, ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ അടങ്ങുന്ന വികസന പാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...