മേയ് മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് ഉടനെത്തും ; ഒരംഗത്തിന് 5 കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ വിതരണത്തിന് എത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മേയ് മാസ സൗജന്യ ഭക്ഷ്യ കിറ്റിന്റെ തയ്യാറാക്കല്‍ സപ്ലൈകോ ഡിപ്പോയില്‍ ദ്രുത ഗതിയില്‍ നടന്നു വരുന്നു. പൂര്‍ത്തിയാകുന്ന മുറയ്ക്ക് സപ്ലൈകോ മുഖാന്തിരം റേഷന്‍ കടകള്‍ വഴി വിതരണം നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ യോജന (പിഎംജികെവൈ)പ്രകാരം ഒരംഗത്തിന് അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യ ധാന്യങ്ങള്‍ അനുവദിച്ചത് എല്ലാ റേഷന്‍ കടകളിലും എത്തിച്ച് വിതരണത്തിന് സജ്ജമാക്കി.
മഞ്ഞ കാര്‍ഡില്‍ (എഎവൈ) കാര്‍ഡുകളില്‍ ഉള്‍പ്പെട്ട 86371 അംഗങ്ങള്‍ക്കും മുന്‍ഗണനാ കാര്‍ഡില്‍ ഉള്‍പ്പെട്ട (പിഎച്ച്എച്ച്) ഉള്‍പ്പെട്ട 413191 അംഗങ്ങള്‍ക്കും ഈ ആനുകൂല്യ ലഭിക്കും. ഇതുകൂടാതെ പൊതുവിഭാഗത്തില്‍പ്പെടുന്ന എന്‍പിഎസ്/എന്‍പിഎന്‍എസ് കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 15 രൂപാ നിരക്കില്‍ 10 കിലോഗ്രാം അരി പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. ഇതും റേഷന്‍ കടകളില്‍ വിതരണത്തിനായി എത്തിച്ചിട്ടുണ്ട്.

അയ്യായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് അവരുടെ ക്യാമ്പുകളിലേക്ക് നേരിട്ട് സൗജന്യ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കിറ്റ് ലേബര്‍ വകുപ്പ് മുഖാന്തിരം ലഭ്യമാക്കിവരുന്നതായും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...