പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് : പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്  കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.  ഉടമകളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷ  പത്തനംതിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്‌ കോടതി അംഗീകരിക്കുകയായിരുന്നു. ഏഴു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്കിയിരിക്കുന്നത്. വീണ്ടും 14 ന് കേസ് പരിഗണിക്കുമ്പോള്‍ തെളിവെടുപ്പിനു ശേഷം പ്രതികളെ  പോലീസ് കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ഇവരെ വീണ്ടും റിമാന്‍ഡ്‌ ചെയ്ത് ജയിലിലേക്ക് അയക്കും.

പോപ്പുലർ ഫിനാൻസ് എം.ഡി. തോമസ് ഡാനിയേൽ എന്ന റോയി, ഭാര്യ പ്രഭാ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ തോമസ്‌  എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിന്  കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. തോമസ് ഡാനിയേൽ ഇപ്പോൾ മാവേലിക്കര സബ്ബ് ജയിലിലും  ഭാര്യയും രണ്ടു പെൺമക്കളും അട്ടക്കുളങ്ങര വനിതാ ജയിലിലുമാണ് റിമാൻഡിൽ കഴിയുന്നത്. പ്രാഥമിക കണക്ക് അനുസരിച്ച് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ഉടമകൾ നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ തട്ടിപ്പിന്റെ  വ്യാപ്തി വളരെ വലുതാണെന്നും പരാതി നൽകാത്ത നിരവധിപ്പേർ ഇനിയുമുണ്ടെന്നും പോലീസ് പറയുന്നു.

പോപ്പുലര്‍ ഉടമ റോയി നല്‍കിയ പത്തനംതിട്ട സബ് കോടതിയിലെ പാപ്പര്‍ ഹര്‍ജിയും ഇന്നായിരുന്നു പരിഗണിച്ചത്.  ഈ കേസിലെ  അഭിഭാഷകരെ മാറ്റണമെന്ന ഉടമകളുടെ  ഹർജി കോടതി തള്ളി. ഈ കേസ് വീണ്ടും പതിനാലിന് കേൾക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...