സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

For full experience, Download our mobile application:
Get it on Google Play

ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന നേതൃയോഗത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് സിജെപി വക്താക്കള്‍ മാധ്യമങ്ങളെ കാണും. മഹാരാഷ്ട്രയില്‍ ഛത്രപതി സാമ്ബാജി നഗറിലെ സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെയുടെ വസതിയിലാണ് നേതൃയോഗം നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പായില്ലെങ്കില്‍ സ്വീകരിക്കേണ്ട നടപടികള്‍, അടുത്ത ഘട്ടം സമരപരിപാടികള്‍ എന്നിവയില്‍ തീരുമാനം ഉണ്ടാകും. രാഷ്ട്രീയപാര്‍ട്ടി ആകില്ലെന്നും സമ്മര്‍ദ ഗ്രൂപ്പായി തുടരാനാണ് തീരുമാനമെന്നും ഇന്നലെ അഭിജിത്ത് ദീപ്‌കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ജെന്‍സി, ജെന്‍ ആല്‍ഫ തലമുറകളെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 100 നഗരങ്ങളിലുള്ള രണ്ടായിരത്തോളം വിദ്യാര്‍ഥികളെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഇന്ന് അഭിസംബോധന ചെയ്യും. ‘ഇന്ത്യാസ് ഇന്റര്‍നാഷണല്‍ മൂവ്‌മെന്റ് ടു യുണൈറ്റഡ് നേഷൻസ് എന്ന സംഘടനയുടെ പരിപാടിയിലാണ് വിദ്യാര്‍ഥികളുമായി സംവദിക്കുക. മുംബൈയിലെ ബാന്ദ്ര- കുര്‍ള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലാണ് പരിപാടി. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍ പ്രക്ഷോഭം നടത്തിയ സിജെപിക്ക് പുതുതലമുറയിലെ വിദ്യാര്‍ഥികളില്‍ നിന്ന് വലിയ പിന്തുണയാണു ലഭിച്ചത്. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ ഉള്‍പ്പെടെ സജീവമായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജെന്‍സി തലമുറയോട് കൂടുതല്‍ അടുക്കാന്‍ ശ്രമം ആരംഭിച്ചിരിക്കെയാണ് ആര്‍എസ്എസും അതേവഴിയില്‍ നീങ്ങുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...