കൊല്ലം: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ. ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശൂരനാട് തെക്ക് പതാരം പാറയ്ക്കാട്ടുമൂല ജങ്ഷനില്‍ വ്യാഴാഴ്ച രാത്രി 10.30-നാണ് സംഭവം. ശൂരനാട് എസ്.ഐ. കൊച്ചുകോശി, എ.എസ്.ഐ. ഹര്‍ഷാദ് എന്നിവര്‍ക്കും ഒരു നാട്ടുകാരനുമാണ് പരിക്കേറ്റത്. സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറ്റസ്റ്റ് ചെയ്തു. ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം കൂവപ്പള്ളില്‍വീട്ടില്‍ അജ്മല്‍ (30), കായംകുളം ചിറക്കടവ് പുളിമൂട്ടില്‍ താജുദ്ദീന്‍ (62), മക്കളായ സിയാദ് (34), നിഷാദ് (30)എന്നിവരാണ് അറസ്റ്റിലായത്.
കായംകുളം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ വഴിതെറ്റി പാറയ്ക്കാട്ടുമൂല ജങ്ഷനിലെത്തി. ഇവിടെ വച്ചാണ് കാര്‍ ലോറിയുമായി കൂട്ടിമുട്ടിയത്.പരിക്കേറ്റ കാര്‍യാത്രികരെ നാട്ടുകാര്‍ ചേര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടവിവരമറിഞ്ഞ് കായംകുളത്തുനിന്ന് രണ്ടുകാറുകളിലായി സ്ഥലത്തെത്തിയ കാര്‍ യാത്രികരുടെ ബന്ധുക്കളോട് അപകടത്തെപ്പറ്റി പറയുന്നതിനിടെ പോലീസുമായി വാക്കുതര്‍ക്കമുണ്ടായി.
തുടര്‍ന്ന് ബന്ധുക്കള്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച നാട്ടുകാരെയും സംഘം കൈയേറ്റം ചെയ്തു. ശൂരനാട്ടുനിന്ന് കൂടുതല്‍ പോലീസെത്തിയാണ് പ്രതികളെ കീഴടക്കിയത്. നാട്ടുകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. പ്രതികളെ റിമാന്‍ഡ് ചെയ്തതായി ശൂരനാട് എസ്.ഐ. കെ.രാജന്‍ ബാബു പറഞ്ഞു.