കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് പുതുപ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ തമ്മില്‍ സംഘര്‍ഷം. വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു. മൈലള്ളാംപായിലില്‍ വെച്ച് മണ്ഡലം വൈസ് പ്രസിഡന്റ് ജിന്‍സ്.കെ ജാന്‍സിനാണ് കുത്തേറ്റത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി പ്രിന്‍സാണ് കല്ലുകൊണ്ട് തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതെന്ന് ജിന്‍സ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ദീപു, ഭാരവാഹി എല്‍ബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്നും ജിന്‍സ് പറഞ്ഞു.

പ്രിന്‍സിന്റെ വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് സംഘര്‍ഷം. പരിക്കേറ്റ ജിന്‍സിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘടനാ പ്രശ്‌നങ്ങള്‍ കാരണമാണ് അക്രമമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ജിന്‍സ് പോലീസില്‍ പരാതി നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...