കൊല്ലത്ത് ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലത്ത് ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ കൂട്ടയടി. പാറക്വാറിക്ക് ലൈസൻസ് പുതുക്കി നൽകാൻ കൂടിയ യോഗത്തിലാണ് കയ്യാങ്കളി ഉണ്ടായത്. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ പരിക്കേറ്റ നാലുപേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത അടിയന്തര പഞ്ചായത്ത് കമ്മിറ്റിയാണ് തമ്മിലടിയിൽ കലാശിച്ചത്. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് ഉമ്മന്നൂർ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുജാതൻ, കോൺഗ്രസ് അംഗം അനീഷ് മംഗലത്ത് എന്നിവരും, കോൺഗ്രസിൽ നിന്നു പുറത്താക്കപ്പെട്ട ജിജോയ് വർഗീസ്, മുൻ ബിജെപി അംഗം തേവന്നൂർ ഹരികുമാർ എന്നിവരുമാണ് ഏറ്റുമുട്ടിയത്.

വ്യകതിപരമായ ഭീഷണികളും അഴിമതി ആരോപണവും ആണ് തമ്മിലടിയിൽ കലാശിച്ചതെന്ന് ഇരുകൂട്ടരും പറയുന്നു. ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് എതിരെ പരിസരത്തെ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. കഴിഞ്ഞ കമ്മറ്റി യോഗങ്ങളിലും അജൻഡയായി ചർച്ച ചെയ്തെങ്കിലും പരാതിയുള്ളതിനാൽ തീരുമാനം എടുത്തിരുന്നില്ല. സംഘർഷത്തിനു ശേഷം വീണ്ടും യോഗം ചേർന്ന് ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകാൻ തീരുമാനമെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...