Tuesday, June 25, 2024 5:57 pm

തെലങ്കാനയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ; പിന്നാലെ നിരോധനാജ്ഞ, ബിജെപി-യുവമോർച്ച നേതാക്കൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായ തെലങ്കാനയിലെ മേദക്കിൽ നിരോധനാജ്ഞ. ഘോഷാമഹൽ എംഎൽഎ രാജാ സിംഗ് അടക്കം 13 ബിജെപി, യുവമോർച്ച നേതാക്കൾ അറസ്റ്റിലായി. പശുക്കളെ കടത്തിയെന്നാരോപിച്ച് ഇന്നലെ ആറ് യുവാക്കൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഇതിലൊരാൾക്ക് കുത്തേറ്റു, മറ്റുള്ളവർക്ക് ക്രൂരമായി വടികൾ കൊണ്ടടക്കം മർദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്കായി ഇവരെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായി. ഇരുന്നൂറോളം പേർ വരുന്ന അക്രമി സംഘം ആശുപത്രി തല്ലിത്തകർത്തു. ഇവരെ ചികിത്സിച്ച ‍ഡോ. നവീന്‍റെ വാഹനം അടിച്ച് പൊട്ടിച്ചു. ആശുപത്രിയിൽ വരുന്നവരുടെ മതമേത് എന്ന് നോക്കാറില്ലെന്ന് പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർ പൊട്ടിക്കരയുന്ന അവസ്ഥയിലായിരുന്നു.

മനുഷ്യത്വം മാത്രമേ ഡോക്ടർ എന്ന നിലയിൽ കാണിച്ചിട്ടുള്ളൂ എന്നും ഡോ. നവീൻ പറഞ്ഞു. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി നഗരത്തിൽ വ്യാപകമായി ഒരു വിഭാഗത്തിന്‍റെ കടകൾ തല്ലിത്തകർത്തു. ഇതിന് നേതൃത്വം നൽകിയ ബിജെപി മേദക് ജില്ലാധ്യക്ഷൻ ഗദ്ദം ശ്രീനിവാസടക്കം 13 നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കാണാനായി ഹൈദരാബാദിൽ നിന്ന് എത്തിയ ബിജെപി എംഎൽഎ രാജാ സിംഗിനെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്ത് പൊലീസ് തിരിച്ചയച്ചു. മേദകിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

3000 രൂപ കൈക്കൂലി വാങ്ങി, വീരണകാവ് വില്ലേജിലെ വില്ലേജ് അസിസ്റ്റന്റിന് 7 വര്‍ഷം കഠിനതടവും...

0
തിരുവനന്തപുരം: 3000 രൂപ കൈക്കൂലി വാങ്ങവെ പിടിയിലായ വീരണകാവ് വില്ലേജിലെ മുൻ...

നെറ്റ്ഫ്‌ളിക്‌സിന്റെ സൗജന്യ സേവനം ഉടൻ ലഭിക്കുന്ന രാജ്യങ്ങൾ ഇവ…

0
ലോകത്തില്‍ തന്നെ ഏറ്റവുമധികം വരിക്കാരുള്ള ഒ.ടി.ടി. പ്ലാറ്റ്‌ഫോമാണ് നെറ്റ്ഫ്ലിക്സ്. ഇപ്പോഴിതാ വിവിധ...

മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമല്ലെന്നും അർഹതയുള്ളവർക്ക് തന്നെയാണ് കിട്ടിയതെന്നും സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: മൂന്നാറിലെ രവീന്ദ്രൻ പട്ടയങ്ങൾ വ്യാജമല്ലെന്നും അർഹതയുള്ളവർക്ക് തന്നെയാണ് കിട്ടിയതെന്നും സർക്കാർ...

ആംബുലൻസ് പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്നു ; കേന്ദ്ര വിഹിതം അനുവദിക്കണം, ആവശ്യവുമായി വീണ ജോര്‍ജിന്റെ...

0
തിരുവനന്തപുരം: വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് സംസ്ഥാന...