താമരശ്ശേരി കോടതിയ്ക്ക് മുന്നിൽ കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻ്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. കഴിഞ്ഞ നാലാം തീയതി മുതൽ കാണാനില്ലെന്ന് കാണിച്ചാണ് കുടുംബം പരാതി നൽകിയത്. ഇന്ന് രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പോലീസ് ഇരുവരെയും കോടതിയിൽ ഹാ​ജരാക്കുകയായിരുന്നു.

പ്രായപൂര്‍ത്തിയായതിനാൽ പെൺകുട്ടിയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം പോകുവാൻ കോടതി അനുവാദം നൽകി. കോടതിയ്ക്ക് പുറത്ത് എത്തിയപ്പോൾ വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ബന്ധുക്കൾ കൂടെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പെൺകുട്ടിയെ കൊണ്ടുപോകാനുള്ള ശ്രമം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തടഞ്ഞു. സംഘർഷത്തിൽ ചിലര്‍ക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...

ചോരുന്ന ബസുകൾക്ക് പൂട്ടുവീഴും ; കടുത്ത നടപടികളുമായി മോട്ടർ വാഹന വകുപ്പ്

0
കാക്കനാട് : മൺസൂൺ ശക്തമായതോടെ യാത്രക്കാരെ ദുരിതത്തിലാഴ്ത്തി സർവീസ് നടത്തുന്ന സ്വകാര്യ...

നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി കോന്നിയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി

0
കോന്നി : പ്രായമായ സ്ത്രീയുടെ കയ്യില്‍നിന്നും നഷ്ടപ്പെട്ട സ്വര്‍ണ്ണവും പണവും തിരികെ നല്‍കി...