പോത്തിറച്ചിക്ക് അമിതവില ഈടാക്കിയതിനെച്ചൊല്ലി മണർകാട് കവലയിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

മണർകാട്: ഈസ്റ്റർ തലേന്ന് പോത്തിറച്ചിക്ക് അമിതവില ഈടാക്കിയതിനെച്ചൊല്ലി മണർകാട് കവലയിൽ സംഘർഷം. കിലോയ്ക്ക് 500 രൂപ വാങ്ങിയത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ കടയുടമ ഇറച്ചിക്കത്തി വീശി ഭീഷണി മുഴക്കി. ഇതേത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് കട നിർബന്ധപൂർവ്വം അടപ്പിച്ചു. മണർകാട് സ്വകാര്യ മാർക്കറ്റിൽ പ്രവർത്തിക്കുന്ന യൂദാ മീറ്റ്സ് എന്ന കടയിലാണ് ശനിയാഴ്ച രാവിലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പോത്തിറച്ചിക്ക് 440 രൂപ പഞ്ചായത്ത് വില നിശ്ചയിച്ചിരുന്നെങ്കിലും, ഇത് ലംഘിച്ച് ആദ്യം 460 രൂപയ്ക്കും പിന്നീട് ഒരു മണിക്കൂറിനുള്ളിൽ 500 രൂപയ്ക്കും വില്പന നടത്തുകയായിരുന്നു. വില വർദ്ധനവ് ചോദ്യം ചെയ്തവരോട് വേണ്ടവർ വാങ്ങിയാൽ മതി എന്ന നിലപാടിലായിരുന്നു ഉടമ ബിജു ജോസഫ്.

സംഭവമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ പ്രവർത്തകരും സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെ ഉടമ അക്രമാസക്തനാകുകയും കത്തിവീശുകയും ചെയ്തു. ഇതോടെ സംഘർഷാവസ്ഥ രൂക്ഷമായി. തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ കടയ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. നിയമാനുസൃതമായ അനുമതി ലഭിക്കുന്നതുവരെ കട പൂട്ടാൻ നോട്ടീസ് നൽകിയ പഞ്ചായത്ത്, ഉടമയ്ക്ക് 10,000 രൂപ പിഴയും ചുമത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...