ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ അതിരൂക്ഷം ; സൈന്യത്തെ ഇറക്കി ഇക്വഡോര്‍

For full experience, Download our mobile application:
Get it on Google Play

ഗയാഖിൽ : ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ സൈന്യത്തെ ഇറക്കി ഇക്വഡോര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് , 300ലധികം ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തതായി അറിയിച്ചു. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 14 പേര്‍ മരിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി. ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പോര് ഈ ദക്ഷിണാഫ്രിക്കന്‍ രാജ്യത്തെ അക്ഷരാർത്ഥത്തിൽ യുദ്ധ സമാനമായ സാഹചര്യത്തിലാണ് എത്തിച്ചിട്ടുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ തെരുവുകൾ ഒഴിഞ്ഞു.

മൂന്ന് മില്യണ്‍ ആളുകൾ താമസിക്കുന്ന ഇക്വഡോറിലെ പ്രമുഖ തുറമുഖ നഗരമായ ഗയാഖില്ലിൽ വ്യാഴാഴ്ച ആളുകൾ പുറത്തേക്ക് എത്തിയത് കൂടിയില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാറുകളിൽ ബോംബ് സ്ഫോടനവും പെട്രോൾ ബോംബുകളും വെടിവയ്പുകളും സജീവമായ നഗരമാണ് വ്യാഴാഴ്ച നിശ്ചലമായത്. സ്കൂളുകളും സർവ്വകലാശാലകളും സർക്കാർ ഓഫീസുകളും പ്രവർത്തനം റദ്ദാക്കി. സാധാരണ നിലയിൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്ന മേഖലകൾ എല്ലാം തന്നെ ആളും വാഹനങ്ങളും ഒഴിഞ്ഞ നിലയിലാണ് ഉള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം : ഒഴിവായത് വൻദുരന്തം ; ആളപായമില്ല

0
കോഴിക്കോട് : സൗത്ത് ബീച്ചിലെ പെട്രോൾ പമ്പിന് സമീപം തീപ്പിടിത്തം. അഗ്നിരക്ഷാസേനയുടെയും...

ഷവറിൽ കുളിക്കുന്നതിനിടെ ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം

0
ഏതൻസ്: അവധി ആഘോഷിക്കാനായി അമ്മയുടെ നാട്ടിലെത്തി. ഷവറിൽ കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 17കാരന്...

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

0
ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ്...

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...