ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : ഹോട്ടലിൽ ഊണിന് കറിയുടെ അളവ് കുറഞ്ഞു പോയത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിലെ അംഗങ്ങൾക്കും ഹോട്ടൽ ജീവനക്കാരനും പരിക്കേറ്റു. കട്ടപ്പന – പുളിയൻമല റോഡിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിലാണ് സംഭവം. കല്യാണത്തിന് വസ്ത്രം എടുക്കാനെത്തിയ മ്ലാമല സ്വദേശി ഷംസും കുടുംബവും ഉച്ചഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തി. പാത്രത്തിൽ കറികളുടെ അളവ് കുറവായിരുന്നതിനാൽ കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനോട് ഹോട്ടൽ ജീവനക്കാരൻ അനിഷ്ടം കാട്ടിയതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി. പിന്നാലെ ഹോട്ടലിലെ ഷട്ടർ അടച്ചിട്ട ശേഷം കറി കൂടുതൽ ആവശ്യപ്പെട്ട കുടുംബത്തെ മർദ്ദിക്കുകയായിരുന്നുവെന്നാണ് സംഘർഷത്തിൽ തലയ്ക്ക് പരിക്കേറ്റ യുവാവ് ആരോപിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തിയ വീട്ടുകാർക്കൊപ്പമുണ്ടായിരുന്ന കുടുംബത്തിലെ യുവാക്കൾ ടേബിളുകൾക്ക് ഇടയിൽ കുടുക്കിയിട്ട് മർദ്ദിച്ചുവെന്നാണ് ഹോട്ടൽ ജീവനക്കാരൻ ആരോപിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രിയദർശിനി പദ്ധതി : സർക്കാർ ജീവനക്കാരെ ഒഴിവാക്കണം ; പ്രമേയം പാസ്സാക്കി ലീഗ് ഭരിക്കുന്ന...

0
മലപ്പുറം : കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശനിയിൽ പുനഃപരിശോധന വേണമെന്നാവശ്യപ്പെട്ട്...

വാവുബലി : കെഎസ്ആർടിസി സജ്ജം ; നൂറോളം അധിക ബസുകൾ നിരത്തിലിറക്കുമെന്ന് ഗതാഗത മന്ത്രി...

0
തിരുവനന്തപുരം: കർക്കടക വാവുബലിയോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കിയതായി ഗതാഗത...

ബംഗാളിൽ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായവർക്ക് പെൻഷൻ പ്രഖ്യാപിച്ചു ; പ്രതിമാസം 10,000 രൂപ

0
കൊൽക്കത്ത : അടിയന്തരാവസ്ഥക്കാലത്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്ത് ബംഗാളിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ...

കളക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യ ; അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടി എടുക്കുമെന്ന്...

0
മലപ്പുറം: കാസർകോട് കലക്ടറേറ്റിലെ ജീവനക്കാരിയുടെ ആത്മഹത്യയിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം കർശന...