Thursday, July 3, 2025 10:29 pm

സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

ജയ്പൂർ: സ്കൂൾ വിദ്യാർഥിനിയുടെ കുടിവെള്ളക്കുപ്പിയിൽ മൂത്രം കലർത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ഗ്രാമത്തിൽ സംഘർഷം. സഹപാഠികളായ ആൺകുട്ടികളാണ് പെൺകുട്ടിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തിയത്. പുറമെ, ഇവർ സ്കൂൾ ബാ​ഗിൽ പ്രണയലേഖനവും ഒളിപ്പിച്ചു. തുടർന്ന് ​ഗ്രാമത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രകോപിതരായ ​ഗ്രാമീണർ‌ കുട്ടിയുടെ വീട്ടിൽ കയറാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പൊലീസ് സംഘത്തെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പോലീസ് ലാത്തി വീശി സമരക്കാരെ ഓടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു.

സർക്കാർ സീനിയർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ പെൺകുട്ടി വെള്ളിയാഴ്ച ക്ലാസിൽ ബാഗും കുപ്പിയും സൂക്ഷിച്ച് ഉച്ചഭക്ഷണത്തിനായി വീട്ടിലേക്ക് പോയി. തിരികെ വന്ന് കുപ്പിയിൽ നിന്ന് കുടിച്ചപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടു. ചില ആൺകുട്ടികൾ വെള്ളത്തിൽ മൂത്രം കലർത്തിയതായി പെൺകുട്ടി പരാതിപ്പെട്ടു. അന്വേഷണത്തിൽ സംഭവം സത്യമാണെന്ന് വ്യക്തമായതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഘൻശ്യാം ശർമ്മ പറഞ്ഞു. തുടർന്ന് പെൺകുട്ടി പ്രിൻസിപ്പലിനോട് പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നാ രോപിച്ച് ഗ്രാമവാസികൾ രം​ഗത്തെത്തി.

തഹസിൽദാർ, ലുഹാരിയ പോലീസ്, സ്‌കൂൾ പ്രിൻസിപ്പൽ എന്നിവരോടും നാട്ടുകാർ വിഷയം ഉന്നയിച്ചു. എന്നാൽ, ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് ഗ്രാമവാസികൾ ആരോപിതരായ ആൺകുട്ടികളുടെ വീടുകളിൽ കയറി കല്ലെറിയാൻ തുടങ്ങി. പെൺകുട്ടി ഇതുവരെ പോലീസിൽ ഔദ്യോ​ഗികമായി പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. നാശനഷ്ടം വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...

ജീവകാരുണ്യത്തിലൂന്നിയ ക്ഷേമ പ്രവർത്തനങ്ങൾക്ക് ഇനി ആധുനികമുഖം : പുതിയ എ.പി അസ്‌ലം റീഹാബിലിറ്റേഷൻ സെന്റർ...

0
മലപ്പുറം: ജീവകാരുണ്യം, സാമൂഹ്യക്ഷേമം എന്നീ രംഗങ്ങളിൽ കഴിഞ്ഞ കാൽനൂറ്റാണ്ടായി പ്രതിഫലേച്ഛയില്ലാതെ പ്രവർത്തിക്കുന്ന...

കോട്ടയം മെഡിക്കല്‍ കോളജ് അപകടം : ബിന്ദുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരിച്ച...