ബംഗ്ലാദേശിൽ സംഘർഷം ; ഹൈന്ദവ വിശ്വാസികളുടെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആൾക്കൂട്ട ആക്രമണം. ബംഗ്ലാദേശിലെ രംഗ്പൂർ ജില്ലയിലാണ് വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നേരെ വ്യാപകമായ ആക്രമണം നടന്നത്. മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെയോടെയാണ് ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത്. ഒരു തർക്കത്തിനിടെയാണ് മുസ്ലീം യുവാവ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഈ സംഭവത്തിന് പിന്നിൽ ഹിന്ദുക്കളാണെന്നാരോപിച്ച് സംഘടിച്ച ആൾക്കൂട്ടമാണ് വീടുകൾക്കും കടകൾക്കും നേരെ കല്ലേറ് നടത്തുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്.

നിരവധി വീടുകൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിച്ചു. അക്രമം പടരാതിരിക്കാൻ പ്രദേശത്ത് കനത്ത സുരക്ഷാ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം ഉറപ്പുനൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...