ന്യൂഡല്‍ഹി : ജമ്മു കശ്മീർ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. മൂന്ന് പാകിസ്ഥാൻ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു. ബാരാമുള്ളയിലെ ക്രീരി മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ ഭീകരരുടെ വെടിയേറ്റ് ശ്രീനഗറിൽ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. മേഖലയിൽ മാസങ്ങളായി പ്രവർത്തിച്ചു വരികയായിരുന്ന 3 പാകിസ്ഥാനി ഭീകരരെ വധിച്ചെന്ന് കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു. ഈ വർഷം ഇതുവരെ 22 പാകിസ്ഥാനി ഭീകരരെ വധിച്ചു എന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് പാക് ഭീകരരെ വധിച്ചു ; ഒരു പോലീസുകാരന് വീരമൃത്യു
RECENT NEWS
Advertisment