കോൺ​ഗ്രസിന് വൻതിരിച്ചടി ; കപിൽ സിബൽ സമാജ്‍വാദി പാർട്ടിയിൽ ; രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവെരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല.

കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺ​ഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺ​ഗ്രസ് കൈക്കൊണ്ടിരുന്നു.

കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് കപിൽ സിബൽ ഉൾപ്പടെയുള്ള 23 നേതാക്കൾ രം​ഗത്തെത്തിയിരുന്നെങ്കിലും അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം പലരും വിമർശനം മയപ്പെടുത്തിയിരുന്നു. എന്നാൽ കപിൽ സിബൽ അപ്പോഴും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചുകൊണ്ട് പല തവണ രം​ഗത്തെത്തിയിരുന്നു. ചിന്തർ ശിബിരത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

വക്കീൽ ഗുമസ്തന്മാരുടെ ഉത്സവബത്ത വർധിപ്പിച്ചു ; 2,000 രൂപയാക്കി

0
തിരുവനന്തപുരം : സംസ്ഥാനത്തെ അയ്യായിരത്തോളം വക്കീൽ ഗുമസ്തന്മാർക്ക് ഉത്സവബത്ത വർധിപ്പിച്ചു. 1,500...